സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 26ആയി

rain kerala

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 26ആയി. ഇടുക്കി, വയനാട് ജില്ലകളിൽ രൂക്ഷമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടരുകയാണ്.  അതേസമയം നീരൊഴുക്ക് ശക്തമായ ഇടുക്കി ഡാമിൽ നിന്നും കൂടുതൽ വെള്ളം ഒഴുകി കളയുകയാണ്. നാലാമത്തെ ഷട്ടര്‍ ഉടന്‍ തുറന്നേക്കുമെന്നും സൂചനയുണ്ട്.

വയനാട് കുറവാ ദ്വീപിന് സമീപം കക്കേരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. സുരേഷ്, നൂഞ്ചന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. സുരേഷിനെ ഡിറ്റിപിസി ജീവനക്കാര്‍ രക്ഷപ്പെടുത്തി. നൂഞ്ചനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

rain kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top