ആലുവ മണ്ണപ്പുറം വെള്ളത്തില്‍ മുങ്ങി; ജാഗ്രതാ മുന്നറിയിപ്പ്

കര്‍ക്കിടകവാവ് ബലിക്കായി ആയിരങ്ങളെത്തുന്ന ആലുവ മണ്ണപ്പുറം വെള്ളത്തില്‍. എറണാകുളത്ത് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. പുഴയിലിറങ്ങരുതെന്നും മീന്‍ പിടിക്കാന്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം. ഇടുക്കി അണക്കെട്ട് തുറന്നതോടെ പെരിയാറിലേക്ക് വെള്ളം ക്രമാതീതമായി ഒഴുകിയെത്തുന്നു. ആലുവയില്‍ പലയിട്ടത്തും വെള്ളക്കെട്ട് രൂക്ഷമാകാന്‍ സാധ്യത. വാവ് ബലിക്കായി പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും യുക്തിസഹമായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്.

Areal view of Aluva / Ernakulam by Indian Coastguard Team. Indian Coast Guard is monitoring the situation.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top