പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടിങ്ങിയ വിദേശികള്‍ സുരക്ഷിതര്‍

മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ മണ്ണിടിഞ്ഞുവീണ്‌ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങി കിടക്കുന്ന വിദേശികള്‍ എല്ലാവരും തന്നെ പൂര്‍ണ സുരക്ഷിതരാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. റിസോര്‍ട്ടിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞ് തകര്‍ന്നത് കാരണമാണ് ഇവര്‍ കുടുങ്ങിയത്. വിദേശികള്‍ക്ക് യാതൊരു വിധ പ്രശ്‌നവുമില്ലെന്നും മന്ത്രി അറിയിച്ചു. സംഭവ വിവരം അറിഞ്ഞയുടന്‍ തന്നെ മന്ത്രി ഇവരെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തിയിരുന്നു.

നിലവില്‍ അവര്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ല. പ്രദേശത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് മന്ത്രി മിലിട്ടിറിയുടെ സഹായം തേടിയതിനെ തുടര്‍ന്ന് മിലിട്ടിറി സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്. ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കാന്‍ മന്ത്രി റിസോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ ഉള്ള വിദേശികള്‍ അടക്കമുള്ള ടൂറിസറ്റുകളെ എത്രയും വേഗം ജില്ലക്ക് പുറത്തുള്ള സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ വിനോദ സഞ്ചാരം പൂര്‍മായും നിരോധിച്ചതായും ഏതെങ്കിലും ടൂറിസ്റ്റുകള്‍ക്കോ, ടൂറിസം കേന്ദ്രത്തിനോ ,റിസോര്‍ട്ടുകള്‍ക്കോ എന്തെങ്കിലും പ്രശ്‌നം ഉണ്ടായല്‍ ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തിനേയോ ടൂറിസം വകുപ്പിനേയോ അറിയിക്കുവാനും , നിലവില്‍ പരിഭ്രാന്തിക്ക് കാരണമില്ലെന്നും മന്ത്രി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top