നെടുമ്പാശേരിയിലെ പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ തുടരും; ജാഗ്രത മുന്നറിയിപ്പ് മാത്രം

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ തുടരുമെന്ന് അധികൃതര്‍. വിമാനത്താവളത്തിന് ചുറ്റുമുള്ള പരിസരത്ത് വെള്ളം കയറിയിട്ടുണ്ടെങ്കിലും അത് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. നിലവിലെ സാഹചര്യമനുസരിച്ച് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ തുടരും. സര്‍വീസുകളൊന്നും നിര്‍ത്തിവച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. അതേ സമയം, യാത്രക്കാര്‍ ജാഗ്രത പാലിക്കണം. എയര്‍പോട്ടിലെ ഹജ്ജ് ക്യാമ്പിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top