പാലക്കാട് മഴ കുറഞ്ഞു; മലമ്പുഴയുടെ ഷട്ടറുകള്‍ അല്‍പ്പം താഴ്ത്തി

പാലക്കാട് ജില്ലയില്‍ മഴ കുറഞ്ഞു. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ അല്‍പം താഴ്ത്തി. നിലവില്‍ അറുപത് സെ.മീ ഉയരത്തിലാണ് ഡാമില്‍ നിന്നും വെള്ളം പുറത്തുവിടുന്നത്. ഇന്നലെ പെയ്ത കനത്ത മഴയും ഉരുള്‍പൊട്ടലും ജില്ലയെ വിറപ്പിച്ചു. പലയിടത്തും വെള്ളക്കെട്ട് അതിരൂക്ഷമായി. ജനജീവിതം സ്തംഭിച്ചു. ഇന്ന് മഴ കുറഞ്ഞതോടെ ജനങ്ങള്‍ക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

Top