ഒഴുക്കില്‍പ്പെട്ട പത്ത് വയസുകാരനെ കാണാതായി

ചങ്ങനാശേരിയില്‍ പത്ത് വയസുകാരനെ ഒഴുക്കില്‍പെട്ടു കാണാതായി. പായിപ്പാട് സ്വദേശി തോമസ് മാത്തന്റെ മകന്‍ ജിതിന്‍ തോമസിനെയാണ് വരട്ടാറില്‍ വീണ് കാണാതായത്.

നിറഞ്ഞൊഴുകുന്ന ആറ് കാണാൻ ബന്ധുക്കൾക്കൊപ്പം പോയപ്പോൾ വെള്ളത്തിൽ വീഴുകയായിരുന്നു. ജിതിനു വേണ്ടി അഗ്നിശമനസേനയും, പൊലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. വരട്ടാറിന് കുറുകേയുള്ള റോഡിൽ വെള്ളം കയറിയത് കാണാനിറങ്ങിയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു

Top