എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് 482 പേര്‍ മടങ്ങി

വെള്ളക്കെട്ട് കുറയാന്‍ തുടങ്ങിയതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങിതുടങ്ങി. 75 ക്യാമ്പുകളിലായി 12195 പേരാണ് ഉണ്ടായിരുന്നത്. ഇന്ന് വൈകുന്നേരത്തോടെ 2 ക്യാമ്പുകളിൽ നിന്ന് ആളുകൾ തിരിച്ചുപോയി. രണ്ട് ക്യാമ്പുകൾ പൂട്ടി. ഏഐയുപി എസ് മാഞ്ഞാലി, കണ്ടന്തറ പള്ളി ക്യാമ്പുകളാണ് ഒഴിവാക്കിയത്. 482 പേർ തിരിച്ചുപോയി. ഇപ്പോൾ 73 ക്യാമ്പുകളാണ് (11713 പേർ) നിലവിലുള്ളത്.

Top