ജലനിരപ്പ് വീണ്ടും കുറഞ്ഞു

ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലെ ജലനിരപ്പ് 2400.88 അടിയാണ്. ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും നിലവില്‍ തുറന്നിട്ടിരിക്കുകയാണ്. 7,50,000 ലിറ്ററാണ് സെക്കന്റില്‍ ഒഴുക്കിവിടുന്നത്. ജലനിരപ്പ് 2400 ലേക്ക് താഴുകയും മഴ കുറയുകയും ചെയ്താല്‍ ഡാമിന്റെ ഷട്ടറുകള്‍ അടക്കുന്നതിനെ കുറിച്ച് ആലോചിക്കും. അതേസമയം, തുലാവര്‍ഷത്തെ മഴ കൂടി കണക്കിലെടുത്താകും ഇപ്പോള്‍ ഷട്ടര്‍ അടക്കുന്നതിനെ കുറിച്ച് ആലോചിക്കുകയെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി മാധ്യമങ്ങളോട് പറഞ്ഞു.

Top