ഇംഗ്ലണ്ടിന് 250 റണ്‍സ് ലീഡ്; ഇന്ത്യ പരാജയഭീതിയില്‍

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ക്ക് 250 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 107 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. തുടക്കത്തില്‍ പതറിയ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ ക്രിസ് വോക്‌സും ബെയര്‍‌സ്റ്റോയും ചേര്‍ന്ന് മുന്നോട്ട് നയിച്ചു. ബെയര്‍‌സ്റ്റോ 93 റണ്‍സ് നേടിയാണ് പുറത്തായത്. സെഞ്ച്വറി നേടിയ ക്രിസ് വോക്‌സ് (120 റണ്‍സ്) പുറത്താകാതെ നില്‍ക്കുന്നു. 22 റണ്‍സുമായി സാം കറാനാണ് ക്രിസ് വോക്‌സിനൊപ്പം ക്രീസില്‍ നില്‍ക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും സ്വന്തമാക്കി.

Top