പീഡനത്തിനരയായ പെൺകുട്ടിയെ കോടതിയിൽവെച്ച് അഭിഭാഷകർ ആക്രമിച്ചു; 20 അഭിഭാഷകർക്കെതിരെ എഫ്‌ഐആർ

girl attacked by advocates in court

പീഡനക്കേസിൽ മൊഴി കൊടുക്കാൻ കോടതിയിൽ എത്തിയ പെൺകുട്ടിയെ അഭിഭാഷകർ ആക്രമിച്ചു. ഉത്തർപ്രദേശിലെ ഹപൂർ കോടതിയിലാണ് സംഭവം.

പീഡനക്കേസിൽ കുറ്റാരോപിതൻ അഭിഭാഷകനാണ്. പെൺകുട്ടിയെ കേസിൽ നിന്നും പിന്തിരിപ്പിക്കാനാണ് അഭിഭാഷകർ കൂട്ടമായി പെൺകുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ട് വനിതാ അഭിഭാഷകരാണ് പെൺകുട്ടിയെ ആക്രമിക്കാൻ തുടങ്ങിയത്. പിന്നീട് മറ്റ് അഭിഭാഷകരും കൂടെ ചേരുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ വളരെ കുറവുള്ള കോടതിയുടെ പരിസരത്ത് വച്ചായിരുന്നു അഭിഭാഷകരുടെ ആക്രമണം.

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് 20 അഭിഭാഷകർക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Top