രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ, ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, റൂറൽ എസ്പി രാഹുൽ ആർ നായർ എന്നിവർ ചേർന്ന് ടാർമാർക്കിൽ മന്ത്രിയെ സ്വീകരിച്ചു.

ഡൊമസ്റ്റിക് ടെർമിനലിലെ വിഐപി ലോഞ്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.

കേന്ദ്രസഹമന്ത്രി അൽഫോൺസ് കണ്ണന്താനവും ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി.

Top