മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് ഒരു മാസത്തെ ശമ്പളം നല്‍കി

ramesh chennithala donates one month salary to cm disaster relief fund

സംസ്ഥാനം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ പ്രളയക്കെടുതിക്കിരയായവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി.

ഇതിനോടകം നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. പ്രമുഖ വ്യവസായി യൂസഫ് അലി നേരത്തെ അഞ്ച് കോടി നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന് പുറമെ, അഭിനേതാക്കളായ സൂര്യ, കാർത്തി, കമൽ ഹാസൻ, മലയാള താരസംഘടനയായ എഎംഎംഎ, അധ്യാപക സംഘടനയായ കെഎസ്ടിഎ എന്നിവരും എത്തിയിരുന്നു. നടൻ ജയസൂര്യ ദുരിതാശ്വാസ ക്യാമ്പുകളിൽ അരിയും മറ്റ് ഭക്ഷണ സാധനങ്ങൾ എത്തിക്കുമെന്നും അറിയിച്ചിരുന്നു. നടൻ മമ്മൂട്ടിയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു.

Top