മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് ഒരു മാസത്തെ ശമ്പളം നല്കി

സംസ്ഥാനം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ പ്രളയക്കെടുതിക്കിരയായവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്കി.
ഇതിനോടകം നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. പ്രമുഖ വ്യവസായി യൂസഫ് അലി നേരത്തെ അഞ്ച് കോടി നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന് പുറമെ, അഭിനേതാക്കളായ സൂര്യ, കാർത്തി, കമൽ ഹാസൻ, മലയാള താരസംഘടനയായ എഎംഎംഎ, അധ്യാപക സംഘടനയായ കെഎസ്ടിഎ എന്നിവരും എത്തിയിരുന്നു. നടൻ ജയസൂര്യ ദുരിതാശ്വാസ ക്യാമ്പുകളിൽ അരിയും മറ്റ് ഭക്ഷണ സാധനങ്ങൾ എത്തിക്കുമെന്നും അറിയിച്ചിരുന്നു. നടൻ മമ്മൂട്ടിയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here