മെസിക്ക് നായകനായി വിജയത്തുടക്കം; സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സയ്ക്ക് കിരീടം

സൂപ്പര്‍ കോപ്പ ഫൈനലില്‍ സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ കിരീടം നേടി. ബാഴ്‌സയുടെ മുഖ്യ നായകസ്ഥാനം ഏറ്റെടുത്ത ശേഷം മെസിയുടെ ആദ്യ കിരീടനേട്ടവുമാണിത്. ബാഴ്‌സലോണയില്‍ അരങ്ങേറി 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെസി ടീമിന്റെ ഫസ്റ്റ് ക്യാപ്റ്റനാകുന്നത്. സൂപ്പര്‍ കോപ്പ ഫൈനലില്‍ സെവിയ്യയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്‌സലോണ കിരീടം നേടിയത്. ജെറാര്‍ഡ് പിക്വെ, ഔസ്മാന്‍ ഡെംമ്പേല എന്നിവര്‍ ബാഴ്‌സക്കായി ഗോള്‍ നേടി. പാബ്ലോ സരാബിയയാണ് സെവിയ്യയുടെ ഏകഗോള്‍ നേടിയത്.

Top