22
Mar 2019
Friday
100 News

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ

sreejith

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സിബിഐ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിനായി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.

Top