ഭാര്യയ്ക്ക് പിറന്നാൾ സമ്മാനം നൽകാൻ ജനൽ വഴി ഫ്‌ളാറ്റിൽ കടക്കാൻ ശ്രമിച്ചു; യുവാവിന് ദാരുണാന്ത്യം

husband planned for surprise dies falling off from 6th floor

ഭാര്യയ്ക്ക് പിറന്നാൾ സമ്മാനം നൽകാൻ ജനൽ വഴി ഫ്‌ളാറ്റിൽ കടക്കാൻ ശ്രമിച്ച യുവാവ് ആറാം നിലയിൽ നിന്ന് വീണ് മരിച്ചു. മുംബൈയിലെ ശാന്തകുറുസ് എന്ന ഫഌറ്റ് സമുച്ചയത്തിലാണ് അപകടം നടന്നത്. ഐടി പ്രഫഷണലായ തോജസ് ദുബെ(2)എന്ന യുവാവാണ് ഫ്‌ളാറ്റിന്റെ ആറാം നിലയിൽ നിന്ന് വീണ് മരിച്ചത്.

ഭാര്യയുടെ പിറന്നാൾ പ്രമാണിച്ച് ജോലി സ്ഥലത്ത് നിന്നും മുബൈയിൽ എത്തിയ തേജസ് കൂട്ടുകാരന്റെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ഇരുവരും ചേർന്ന് ആറാം നിലയിലുള്ള ഫ്‌ളാറ്റിന്റെ ജനാല വഴി സർപ്രൈസ് നൽകാൻ തീരുമാനിക്കുകയായിരുന്നു. രാവിലെ അഞ്ചരയോടെ തേജസ് ഫ്‌ളാറ്റിന്റെ മുമ്പിലെത്തി. തേജസ് കൂട്ടുകാരനെ താഴെ നിർത്തി മുകളിലേക്ക് കയറുകയായിരുന്നു. ജനലിലൂടെ ഉള്ളിലേക്ക് കടക്കുന്നതിന്റെ ഇടയ്ക്ക് നിലതെറ്റി താഴേക്ക് വീണു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top