ഇടുക്കിയില്‍ മഴ തുടരുന്നു; ഉരുള്‍പൊട്ടി ഏക്കറുകണക്കിന് കൃഷിനാശം

ഹൈറേഞ്ചില്‍ മഴ ശക്തമായി തുടരുന്നു. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി ശക്തമാകുന്നു. രാജാക്കാട് മമ്മട്ടിക്കാനം വടക്കേക്കവലയില്‍ ഉള്‍പൊട്ടി ഏക്കറുകണക്കിന് കൃഷി നാശം. മഴ ശക്തമായി തുടരുന്നതിനാല്‍ പ്രദേശത്ത് ഇനിയും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നു.
ദുരന്തം വിതച്ച് കാലവര്‍ഷ മഴ ഹൈറേഞ്ചില്‍ ശക്തമായി തന്നെ തുടരുകയാണ്. ഹൈറേഞ്ചിന്റെ ചില മേഖലകളില്‍ മഴയ്ക്ക് അല്‍പ്പം ശക്തികുറഞ്ഞെങ്കിലും രാജാക്കാട് മേഖലയില്‍ ശക്തമായ മഴയാണ് ഇപ്പോളും. വിവിധ മേഖലകളില്‍ വലിയ രീതിയിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും തുടരുകയാണ്. മഴ തോരാതെ നില്‍ക്കുന്നതിനാല്‍ വലിയ ദുരന്ത ഭീതിയിലാണ് മലയോരം.
കഴിഞ്ഞ ദിവസം തോരാതെ പെയ്ത മഴയിലാണ് രാജാക്കാട്ട് മമ്മട്ടിക്കാനം വടക്കേക്കവലയ്ക്ക് താഴ്വശത്തായി ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വാഴച്ചാലില്‍ സാജന്റെ കൃഷിയത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏക്കറുകണക്കിന് കൃഷിയിടമാണ് ഒലിച്ചുപോയത്. കാപ്പി, കുരുമുളക്, കൊക്കോ അടക്കമുള്ള കൃഷിവിളകള്‍ നശിക്കുകയും ചെയ്തു. മുകളില്‍ നിന്നും ഉരുള്‍പൊട്ടി താഴ് വശത്തുള്ള പൊന്‍മുടി ജലാശയം വരെയുള്ള ഭാഗം പൂര്‍ണ്ണമായി ഒലിച്ചുപോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here