രാജാക്കാട് പഞ്ചായത്തില്‍ രണ്ടാംഘട്ട ലൈഫ് പദ്ധതിയ്ക്ക് തുടക്കമായി

രാജാക്കാട് ഗ്രാമ പഞ്ചായത്തില്‍ രണ്ടാംഘട്ട ലൈഫ് പദ്ധതിയ്ക്ക് തുടക്കമായി. ഉപഭോക്താക്കള്‍ക്കുള്ള ആദ്യ ഘടു വിതരണവും രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം രാജാക്കാട്ടില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ‘ലൈഫ്’ രാജാക്കാട് ഗ്രാമ പഞ്ചായത്തില്‍ ഫലപ്രഥമായി നടപ്പിലാക്കുന്നതിനുള്ള പരിശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല്‍പ്പത്തിയഞ്ച് പേര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.
ഇതിന്റെ ഭാഗമായിട്ടുള്ള ആദ്യഘടു വിതരണവും രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനവുമാണ് നടന്നത്. പഞ്ചായത്തില്‍ ആകെ ഇരുനൂറ്റി എഴുപതോളം ആളുകളാണ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി നല്‍കുവാന്‍ കഴിയുന്നത് തൊണ്ണൂറ് പേര്‍ക്കാണ്. ബാക്കിയുള്ളവര്‍ ഒരേക്കറിന് മുകളില്‍ സ്ഥലമുള്ളതിനാലാണ് പദ്ധതിയില്‍ നിന്നും പുറത്തായിരിക്കുന്നത്. എന്നാല്‍ ഹൈറേഞ്ചില്‍ ഒരേക്കറിന് മുകളില്‍ സ്ഥലമുള്ളവരെ ലൈഫ് പദ്ധതിയില്‍ ഉല്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജാക്കാട് അടക്കമുള്ള പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here