യുവന്റസിന് വേണ്ടി ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോള്‍ (വീഡിയോ)

ronaldo a

റയല്‍ മഡ്രിഡില്‍ നിന്ന് യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആദ്യ ഗോള്‍. ഇന്നലെ യുവന്റസ് ബി ടീമിനെതിരെ നടന്ന മത്സരത്തിലാണ് ക്രിസ്റ്റ്യാനോ യുവന്റസിന്റെ ജഴ്‌സിയില്‍ ആദ്യ ഗോള്‍ നേടിയത്. പോസ്റ്റിന് മുന്നില്‍ വെച്ച് ലോങ് ബോള്‍ കിട്ടിയത് പിഴവുകളൊന്നും കൂടാതെ ക്രിസ്റ്റ്യാനോ ഗോള്‍ പോസ്റ്റിലെത്തിക്കുകയായിരുന്നു.

മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു യുവന്റസിന്റെ വിജയം. ഡിബാല ഇരട്ട ഗോള്‍ നേടി. 18ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ മുന്നേറ്റത്തിനിടെ ഒരു സെല്‍ഫ് ഗോളും യുവന്റസ് ബി വഴങ്ങി.

Top