Advertisement

ലോകത്തിലെ വിലപിടിപ്പുള്ള കളിക്കാരനായി ജൂഡ് ബെല്ലിങ്ഹാം; മൂല്യം 251 മില്യണ്‍ യൂറോ

January 9, 2025
Google News 2 minutes Read
Jude Bellingham and Erling Haland

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായി റയല്‍ മാ്ഡ്രിഡ് മിഡ്ഫീല്‍ഡറും ഇംഗ്ലീഷ് താരവുമായ ജൂഡ് ബെല്ലിങ്ഹാം. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സ്റ്റഡീസ് (CIES) ബുധനാഴ്ച പ്രസിദ്ധീകരിച്ച റാങ്കിംഗ് അനുസരിച്ച് ഈ റയല്‍ താരത്തിന്റെ മൂല്യം 251 മില്യണ്‍ യൂറോയാണ് (258.58 മില്യണ്‍ ഡോളര്‍). മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലന്‍ഡ് ആണ് ബെല്ലിങ്ഹാമിന് തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 221 മില്യണ്‍ (227.6 മില്യണ്‍ ഡോളര്‍) യൂറോയാണ് ഹാലന്‍ഡിന്റെ മൂല്യം കാണിച്ചിരിക്കുന്നത്.

ഇവരാണ് ഏറ്റവും മൂല്യമുള്ള പത്ത് താരങ്ങള്‍

ജൂഡ് ബെല്ലിംഗ്ഹാം (റയല്‍ മാഡ്രിഡ്/ഇംഗ്ലണ്ട്). 251.4 ദശലക്ഷം യൂറോ
എര്‍ലിംഗ് ഹാലാന്‍ഡ് (മാഞ്ചസ്റ്റര്‍ സിറ്റി/ നോര്‍വേ). 221.5 ദശലക്ഷം
വിനീഷ്യസ് ജൂനിയര്‍ (റിയല്‍ മാഡ്രിഡ്/ ബ്രസീല്‍). 205.7 ദശലക്ഷം
ലാമിന്‍ യമാല്‍ (എഫ്സി ബാഴ്സലോണ/ സ്പെയിന്‍). 180.3 ദശലക്ഷം
കൈലിയന്‍ എംബാപ്പെ (റയല്‍ മാഡ്രിഡ്/ ഫ്രാന്‍സ്). 175.2 ദശലക്ഷം
ബുക്കയോ സാക (ആഴ്‌സണല്‍/ഇംഗ്ലണ്ട്). 157.3 ദശലക്ഷം
ഫ്‌ലോറിയന്‍ വിര്‍ട്ട്‌സ് (ബേയര്‍ ലെവര്‍കുസെന്‍/ ജര്‍മ്മനി). 151.2 ദശലക്ഷം
കോള്‍ പാമര്‍ (ചെല്‍സി/ഇംഗ്ലണ്ട്). 150 ദശലക്ഷം
ഫില്‍ ഫോഡന്‍ (മാഞ്ചസ്റ്റര്‍ സിറ്റി/ ഇംഗ്ലണ്ട്). 144.6 ദശലക്ഷം
റോഡ്രിഗോ ഗോസ് (റയല്‍ മാഡ്രിഡ്/ബ്രസീല്‍). 141.3 ദശലക്ഷം

ബാലണ്‍ ഡി ഓര്‍ വോട്ടിംഗില്‍ രണ്ടാം സ്ഥാനത്തെത്തി ദി ബെസ്റ്റ് സ്വന്തമാക്കിയ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിന് 205 ദശലക്ഷം യൂറോയാണ് മൂല്യം. ബാഴ്സലോണയുടെ ലാമിന്‍ യമാല്‍ 180 മില്യണ്‍ നേടി നാലാം സ്ഥാനത്താണ്. നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവാണെങ്കിലും റോഡ്രി 73-ാം സ്ഥാനത്താണ്. താരത്തിന്റെ പ്രായവും (ജൂണില്‍ റോഡ്രിക്ക് 29 വയസ്സ് തികയും) ഒപ്പം ക്രൂസിയേറ്റ് ലിഗമെന്റിലെ പരിക്കും മൂല്യത്തില്‍ ഇടിവ് സംഭവിക്കാന്‍ കാരണങ്ങളായിരിക്കാം. സിഐഇഎസ് അദ്ദേഹത്തിന് നല്‍കിയ മൂല്യം 70.6 ദശലക്ഷം യൂറോയാണ്. മറ്റു സ്പാനിഷ് കളിക്കാരായ ബാല്‍ഡെ (85 മില്യണ്‍ യൂറോ), ഫെര്‍മിന്‍ (84 മില്യണ്‍ യൂറോ), സാമു ഒമോറോഡിയന്‍ (73 മില്യണ്‍ യൂറോ) എന്നിവര്‍ മഞ്ചസ്റ്റര്‍ സിറ്റി താരം കൂടിയായ റോഡ്രിക്ക് മുകളിലാണ്. ഗോള്‍കീപ്പര്‍മാരുടെ ഏറ്റവും ഉയര്‍ന്ന മൂല്യം ബാര്‍ട്ട് വെര്‍ബ്രഗ്ഗെന് (ബ്രൈറ്റണ്‍ & ഹോവ് ആല്‍ബിയോണ്‍) രേഖപ്പെടുത്തി. അതേസമയം ഡിഫന്‍ഡര്‍മാരുടെ പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജോസ്‌കോ ഗ്വാര്‍ഡിയോളാണ് ഒന്നാമതെത്തിയിരിക്കുന്നത്.

Story Highlights: Jude Bellingham, the most valued player in the World

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here