രണ്ട് വൈദികരും കീഴടങ്ങി

priest

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് വൈദികരും കീഴടങ്ങി.ഫാദര്‍ ജെയ്സ് കെ ജോര്‍ജ്ജ്, എബ്രഹാം വര്‍ഗ്ഗീസ് എന്നിവരാണ് കീഴടങ്ങിയത്. കൊല്ലം ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു ജെയ്സ് കെ ജോര്‍ജ്ജ് കീഴടങ്ങിയത്. എബ്രഹാം വര്‍ഗ്ഗീസ് തിരുവല്ലയിലും കീഴടങ്ങി. ഒന്നും നാലും പ്രതികളാണ് കീഴടങ്ങിയത്. ഫാദര്‍ ജോബ് മാത്യു ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ തന്നെ കീഴടങ്ങിയിരുന്നു. മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

priest

Top