മൂന്നാറിൽ കനത്ത മഴ; ജനങ്ങളെ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന് ദേവികുളം സബ് കളക്ടർ

കനത്ത മഴയെ തുടർന്ന് മൂന്നാർ ഒറ്റപ്പെട്ടു. ജനങ്ങൾ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന് ദേവികുളം സബ് കലക്ടർ പറഞ്ഞു.

മൂന്നാറിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിനും വെളളം ഉയരുന്നതിനും സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും അറിയിപ്പുണ്ട്.

മൂന്നാർ ടൗണിലേക്ക് ജനങ്ങൾ വരേണ്ടതില്ലെന്നും പുഴയിൽ കൂടുതൽ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പറഞ്ഞു.

Top