കുറിച്യാർ മലയിലെ വയർലസ് റിപ്പീറ്റർ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോകുന്ന പോലീസുകാർ; വീഡിയോ വൈറൽ

വയനാട് പൊഴുതന കുറിച്യാർ മലയിലെ വയർലസ് റിപ്പീറ്റർ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോകുന്ന പോലീസുകാരുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഉരുൾപൊട്ടൽ കാരണം ജീപ്പ് റോഡ് പൂർണമായും തകർന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ സഞ്ചരിക്കാനാകാത്ത പാതയിലൂടെ എഴു കിലോമീറ്റർ സഞ്ചരിച്ചാലെ ഇവിടെ എത്താനാകൂ. യാത്രയിൽ ഒരാഴ്ചത്തെ ഭക്ഷണം കൂടി കൈയ്യിൽ കരുതുകയും വേണം.

ഈ സംഘം സുരക്ഷിതമായി സ്റ്റേഷനിൽ എത്തിയ ശേഷമെ അവിടെ ഡ്യൂട്ടിയിലുള്ളവർക്ക് തിരിച്ച് മടങ്ങാനാകൂ.

Top