ചൊവ്വര റെയിൽവേ സ്റ്റേഷന് സമീപം 300 പേർ കുടുങ്ങി കിടക്കുന്നു; രണ്ട് കുട്ടികൾ ഗുരുതരാവസ്തയിൽ

ചൊവ്വര റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹിദായത്തുൽ ഇസ്ലാം പള്ളി മദ്രസയിൽ 300 പേർ കുടുങ്ങി കിടക്കുന്നു. പള്ളിയുടെ രണ്ടാം നിലയിലാണ് ഇവരുള്ളത്. കുടുങ്ങി കിടക്കുന്നവരിൽ ചിലർക്ക് അസുഖങ്ങൾ ബാധിച്ച് ഗുരുതരാവസ്തയിലാണ്.
രാവിലെ മുതൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘം ആ ഇടുങ്ങിയ സ്ഥലത്ത് അകപ്പെട്ടിരിക്കുകയാണ്. താഴെ മുഴുവൻ വെള്ളം നിറഞ്ഞ സാഹചര്യത്തിൽ മറ്റൊരു ഇടത്തേക്ക് മാറുവാനും ഇവർക്ക് സാധിക്കുന്നില്ല. സഹായത്തിനായി പലരേയും വിളിച്ചുവെങ്കിലും ഇതുവരെ ഇവർക്ക് സഹായമൊന്നും ലഭിച്ചിട്ടില്ല.
കുടുങ്ങി കിടക്കുന്നവരിൽ ഒരാളുടെ നമ്പർ- +91 89214 32048
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here