കാലടി സർവകലാശാലയിൽ നാനൂറോളം കുട്ടികൾ കുടുങ്ങിക്കിടക്കുന്നു

കാലടി സംസ്‌കൃത സര്‍വ്വകലാശാലാ കോളെജ് ഹോസ്റ്റലില്‍ നാനൂറോളം വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താൻ ബോട്ട് എത്തിയിരുന്നെങ്കിലും ഒഴുക്കിനെ തുടർന്ന് സംഘം പിൻവാങ്ങുകയാണ് ഉണ്ടായത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഗവേഷണ വിദ്യാര്‍ഥികളുടെയും ഹോസ്റ്റലുകളിലാണ് വെള്ളം കയറിയത്. യൂണിവേഴ്‌സിറ്റിയുടെ യൂട്ടിലിറ്റി സെന്ററിലാണ് കുട്ടികള്‍ ഇപ്പോള്‍ ഉള്ളത്. ലൈഫ് ജാക്കറ്റുകളും രക്ഷിക്കാനെത്തിയവരുടെ പക്കലില്ലാഞ്ഞത് തിരിച്ചടിയായി.
ഗര്‍ഭിണികളായ രണ്ടുപേരും ഇവിടെയുണ്ട്. രോഗികളായ വിദ്യാർത്ഥികളുമുണ്ട്. വിദ്യാര്‍ഥികള്‍ ഇപ്പോഴുള്ള യൂട്ടിലിറ്റി സെന്റര്‍ കെട്ടിടത്തിന് മൂന്ന് നിലകളാണുള്ളത്. ആദ്യത്തെ നിലയിലേക്ക് ഇന്നത്തെ കനത്ത മഴയില്‍ വെള്ളം കയറിത്തുടങ്ങുന്ന അവസ്ഥയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here