പ്രളയ കെടുതിയിൽ ഇന്നും ഇന്നലെയുമായി മരിച്ചത് 65 പേർ

ദുരിതം പെയ്യുന്ന കേരളത്തിൽ ഇന്നും ഇന്നലെയുമായി മരിച്ചത് 65പേർ. മണ്ണിടിച്ചിലിലാണ് കൂടുതൽ പേർ മരിച്ചത്. ഇന്ന് മലപ്പുറത്തുണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചിരുന്നു. കോഴിക്കോട് പന്തീരങ്കാവിൽ വെള്ളക്കെട്ടിൽ വീണ് മുഹമ്മദ് എന്നയാൾ മരിച്ചു. നെന്മാറയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ നവജാത ശിശു അടക്കം എട്ട് പേരും ഇന്ന് മരിച്ചു. വീടിന്റെ മതിലിടിഞ്ഞ് വീണ് ഒരു യുവതി മരിച്ചെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ഇന്ന് മാത്രം മുപ്പതോളം പേരാണ് മരിച്ചത്.
ഇന്ന് കോഴിക്കോട് ജില്ലയിൽ അഞ്ചു പേർ മരിച്ചു. ഇതിൽ ഒരു കുട്ടി മലപ്പുറം സ്വദേശി .മാവൂരിൽ വീടിന്റെ മതിൽ ഇടിഞ്ഞ് വീണ് രണ്ടു കുട്ടികൾ മരിച്ചു. മലപ്പുറം വാഴക്കാട് കാരയിൽ ഷുക്കൂറിന്റെ മകൾ ഫാത്തിമ ഇഷാമ (അഞ്ചര വയസ്) കൊടുവള്ളി കരുവംപൊയിൽ മുഹമ്മദ് സമ്മാന്റെ മകൾ ഫാത്തിമ തൻഹ എന്നിവരാണ് മരിച്ചത്.കൂടരഞ്ഞിയിൽ ഉരുൾപൊട്ടി പ്രകാശൻ, പ്രവീൺ എന്നിവർ മരിച്ചു.ശിവപുരത്ത് തോട്ടിൽ വീണ് ഒഴുക്കിൽ പെട്ട് കാണാതായ ഈയാട് ചേലത്തൂർ മുഹമ്മദലിയുടെ മകൻ മുഹമ്മദ് യാസിന്റെ [7] മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ നടത്തിയ തെരച്ചിലാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്.
കൊച്ചിയിലും പത്തനംതിട്ടയിലുമായി നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരുടെ അടുത്തേക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേരും. മുന്നറിയിപ്പ് അവഗണിച്ച് മുകളിലെ നിലകളിലേക്ക് അഭയം തേടിയവരാണ് ഇപ്പോൾ ഒറ്റപ്പെട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here