Advertisement

എ.ബി വാജ്‌പേയി അന്തരിച്ചു

August 16, 2018
Google News 1 minute Read

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (94) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ച് ഇന്ന് (വ്യാഴം) വൈകീട്ട് 5.05 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഏറെ നാളുകളായി വാജ്‌പേയി ചികിത്സയിലായിരുന്നു. ജൂണ്‍ 11-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് തവണയായി ആറ് വര്‍ഷത്തോളം പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായി സര്‍ക്കാറിന്റെ വിദേശമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ല്‍ ഭാരത്‌രത്‌ന പുരസ്‌കാരം ലഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here