Advertisement

ഇടവേളകളില്ലാതെ രക്ഷാപ്രവര്‍ത്തനം തുടരുന്നു; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

August 16, 2018
Google News 1 minute Read

രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ ഏജന്‍സികളുടെ കീഴില്‍ 52 ടീമുകള്‍ സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. എട്ടോളം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ കീഴില്‍ വിവിധ ജില്ലകളിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി എന്നിവരെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.

എന്‍.ഡി.ആര്‍.എഫിന്റെ 40 ടീമുകള്‍ ഉടനടി രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേരുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമുകള്‍ ഉള്‍പ്പെടെ തുറക്കുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് 29-ാം തിയതി മുതലുള്ള മഴക്കെടുതിയില്‍ 256 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രമായി 65 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here