രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം; സഹായം ആവശ്യമുള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:

ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ യൂണിറ്റുകളും ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ എഞ്ചീനിയറിംഗ് ടാസ്‌ക് ഫോഴ്‌സിന്റെ യൂണിറ്റുകളും രണ്ട് എ.എന്‍ 32 വിമാനത്തിലും ഒരു ഐ.എല്‍ 76 വിമാനത്തിലുമായി (ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനം) പത്തനംതിട്ട, ആലപ്പുഴ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.
ജോഥ്പൂര്‍, ഭോപാല്‍, പൂനെ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സേനകള്‍ എത്തിക്കൊണ്ടിരിക്കുന്നു.
മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നിര്‍ദ്ദിഷ്ട ജില്ലാ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാവുന്നതുമാണ്. സഹായം ആവശ്യമുള്ളവര്‍ അവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട ജില്ലാ വാട്‌സ് ആപ്പ് നമ്പറുകളില്‍ അയച്ചുകൊടുക്കാന്‍ സൗകര്യവുമുണ്ട്.
“More units of National Disaster Response Forces (NDRF) and Engineering Task Force (ETF) wing of Indian Army airlifted from Pune in two AN 32 aircrafts and one IL-76 aircraft (one of the biggest aircraft by Indian Airforce) are already deployed to Pathanamthitta and Alappuzha.
More forces are being airlifted from Jodhpur, Bhopal and Pune.
Media and Public may contact respective district control rooms and can also inform the location details to the respective district whatsapp numbers”.
ജില്ലാ അടിസ്ഥാനത്തിലുള്ള ഫോണ്‍ നമ്പറുകള്‍:
ഈ നമ്പറുകളിലേക്കാണ് സഹായം ആവശ്യമുള്ളവര്‍ അവരവരുടെ ലൊക്കേഷന്‍ അയച്ചുനല്‍കേണ്ടത്
“എപ്രകാരമാണ് ലൊക്കേഷൻ ഷെയർ ചെയ്യേണ്ടതെന്ന് ചിത്രങ്ങളിൽ നോക്കിയാൽ മനസിലാകും. വളരെ ലളിതമാണ്. നിത്യേന വാട്ട്സാപ്പ് ഉപയോഗിക്കുന്നവർ ആണെങ്കിൽ കൂടിയും മിക്കവർക്കും ഇക്കാര്യം അറിയില്ല. ഈ രീതിയിൽ കുടുങ്ങിപ്പോയവരെ എത്രയും പെട്ടെന്ന് ലൊക്കേറ്റ് ചെയ്യാൻ സാധിക്കും”.
ഫോണ്‍ വിളിച്ച് വിവരങ്ങള്‍ കൃത്യമായി അറിയിക്കാന്‍ കഴിയാത്തതിനാലും ഫോണില്‍ ബന്ധപ്പെടാന്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉള്ളതിനാലും വാട്‌സാപ്പ് വഴിയുള്ള സന്ദേശങ്ങള്‍ കൈമാറല്‍ കൂടുതല്‍ ഉചിതമാണെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നു.
അതേസമയം, സഹായം ആവശ്യമായി നില്‍ക്കുന്നവര്‍ വീടിന്റെ മുകളില്‍ നിന്ന് ടോര്‍ച്ചോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് വെളിച്ചം കാണിക്കണം. ഒരേ സ്ഥലത്ത് നില്‍ക്കുന്നവര്‍ എല്ലാവരും ഫോണ്‍ ഉപയോഗിക്കുന്നത് നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ കൂട്ടമായി നില്‍ക്കുന്നവര്‍ക്കിടയില്‍ നിന്ന് ഏതാനും ചിലര്‍ മാത്രം അടിയന്തര സഹായത്തിനായി ഫോണുകളില്‍ ബന്ധപ്പെടുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here