ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത : മുഖ്യമന്ത്രി

തോരാതെ പെയ്യുന്ന മഴയെ തുടർന്ന് സംസ്ഥാനത്ത് ജലനരിപ്പ് ഇനിയും ഉയരാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ിക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് എല്ലാ ഡാമുകളും നിറഞ്ഞൊഴുകുകയാണെന്നും മനുഷ്യസാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലുവ, ചാലക്കുടി ഭാഗങ്ങളിൽ നിന്നും മാറി താമസിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാലക്കുടി പുഴയിൽ നിന്ന് ഒരു കിലോമീറ്റർ അകലത്തിലും, ആലുവ പുഴയിൽ നിന്നും അരക്കിലോമീറ്റർ അകലത്തിലും താമസിക്കുന്നവർ മാറിത്താമസിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, രക്ഷാപ്രവർത്തനായി കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ കൊച്ചിയിലേക്ക് നീങ്ങിയിട്ടുണ്ട്. മത്സ്യതൊഴിലാളികളും ബോട്ടുടമകളും ബോട്ടുകൾ വിട്ടു നൽകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മറൈൻ കമാൻഡോസും കേരളത്തിലേക്ക് എത്തും.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!