പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ് ഇനിയും ഉയരും; അതീവ ജാഗ്രതാ നിര്‍ദ്ദേശം

പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. ചാലക്കുടിയുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ ഉടന്‍ മാറണമെന്നാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആലുവയില്‍ ഇനിയും വെള്ളം ഉയരാനാണ് സാധ്യത. ഇപ്പോള്‍ വെള്ളമെത്തിയതിന്റെ അര കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ ആലുവയില്‍ നിന്ന് ഒഴിയണം.
ഇപ്പോള്‍ വെള്ളം എത്തിയിട്ടില്ലെന്ന തരത്തില്‍ ന്യായങ്ങള്‍ പറഞ്ഞ് മാറിതാമസിക്കാന്‍ വൈമനസ്യം കാണിക്കരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.
എറണാകുളത്തും സമീപപ്രദേശങ്ങളിലും ആളുകളെ കൂട്ടത്തോടെ മാറ്റേണ്ട സാഹചര്യം ഉണ്ടെങ്കിൽ… ബന്ധപ്പെടുക. ടൂറിസ്റ്റ് ബസ്സ്, ടെമ്പോ ട്രാവലർ മുതലായ വലിയ വാഹനങ്ങൾ ഫ്രീയായി അയച്ചു കൊടുക്കുന്നതായിരിക്കും… കാരണം NHൽ ഉൾപ്പെടെ വെള്ളം കയറിയതിനാൽ ചെറിയ വാഹനങ്ങളും കാറുകളും ഓടിക്കാൻ ബുദ്ധിമുട്ടാണ്.
Contact. Jijo Augustine
9744410899 or 9447045536
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here