ആശങ്കയുടെ ലോകത്ത് നിന്ന് എയര്‍ലിഫ്റ്റിലൂടെ ‘പുതുജന്മം’; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

ആശങ്കയുടെ ലോകത്ത് നിന്ന് പറന്നിറങ്ങിയ സജിതാ ജബീല്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭിണിയായിരുന്ന സജിതാ ആലുവയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. അതിനിടയിലാണ് വേദന കൂടിയതും രക്തസ്രാവം തുടങ്ങിയതും. ഈ വിവരം പുറംലോകം അറിഞ്ഞതും വാര്‍ത്ത നിരവധി പേരിലേക്ക് ഷെയര്‍ ചെയ്ത് എത്തി.
ആശങ്കയുടെ നിമിഷമായിരുന്നു പിന്നീട്. എല്ലാവരും ചേര്‍ന്ന് സജിതക്ക് വേണ്ടി പ്രയത്‌നിച്ചു. ഒടുവില്‍, രക്ഷാപ്രവര്‍ത്തകര്‍ എയര്‍ലിഫ്റ്റിംഗിലൂടെ സജിതയെ താഴെയിറക്കി.
ഗര്‍ഭിണിയായ സ്ത്രീയെ എയര്‍ലിഫ്റ്റ് ചെയ്യുക എന്നത് എല്ലാവരിലും ഏറെ ആശങ്കയുണര്‍ത്തിയിരുന്നു. എയര്‍ലിഫ്റ്റിംഗിലൂടെ താഴെയിറക്കിയ സജിത നേവിയുടെ സഞ്ജീവനി ആശുപത്രിയില്‍ വെച്ച് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വാര്‍ത്ത മലയാളികള്‍ ഏഥെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here