Advertisement

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്ന കാഴ്ചക്കാര്‍…

August 17, 2018
0 minutes Read

ആലുവയിലും പരിസരപ്രദേശങ്ങളിലും പ്രളയം അതിരൂക്ഷമാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ വിവിധ ഏജന്‍സികളും സര്‍ക്കാര്‍ സംവിധാനങ്ങളും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകുകയാണ് കാഴ്ച കാണാന്‍ നഗരത്തിലേക്ക് ഇറങ്ങുന്നവര്‍.

മെട്രോ സൗജന്യ സര്‍വീസ് നടത്തുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് എന്ന വസ്തുത ജനങ്ങളെ അറിയിക്കുന്നു. റെസ്‌ക്യു ചെയ്തവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കാനും മെട്രോ സര്‍വീസിനെ ആശ്രയിക്കണം. ഇതിനെല്ലാം ഇടയില്‍ കാഴ്ചക്കാരായി നിരവധി പേര്‍ മെട്രോ സ്റ്റേഷനിലും പരിസരത്തും എത്തുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.

ജനങ്ങള്‍ കുറച്ച് കൂടി വിവേകത്തോടെ പെരുമാറണം. രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അറിയിച്ചുകൊള്ളുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top