Advertisement

വെള്ളപ്പൊക്കം; സൗജന്യ സേവനം നൽകി ടെലികോം കമ്പനികൾ; പരിധിയില്ലാത്ത കോൾ, ഡേറ്റ സേവനങ്ങൾ സൗജന്യമാക്കി ജിയോ

August 17, 2018
0 minutes Read

കേരളം നേരിടുന്ന പ്രളയദുരിതത്തെ തുടർന്ന് സേവനങ്ങൾ സൈജന്യമാക്കി വിവിധ ടെലികോം കമ്പനികൾ. ബിഎസ്എൻഎൽ, ജിയോ, എയർടെൽ, വൊഡാഫോൺ, ഐഡിയ തുടങ്ങിയ ടെലികോം സേവന ദാതാക്കളാണ് സൗജന്യ ഡാറ്റയും കോളുകളും നൽകുന്നത്.

എല്ലാദിവസവും ബിഎസ്എൻ നമ്പറുകളിലേയ്ക്കും മറ്റ് നെറ്റ് വർക്കുകളിലേയ്ക്കും 20 മിനുട്ട് സൗജന്യമായി വിളിക്കാം. ഏഴു ദിവസത്തേയ്ക്ക് സൗജന്യ ഡാറ്റയും എസ്എംെസും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.

പത്തുരൂപയുടെ ടോക് ടൈമാണ് ഐഡിയ സൗജന്യമായി നൽകുന്നത്. ഇതിനായി *150*150# ഡയൽചെയ്യണം. ഒരു ജി.ബി സൗജന്യ ഡാറ്റയും ഐഡിയ നൽകുന്നുണ്ട്. ഏഴ് ദിവസമാണ് വാലിഡിറ്റി.

ഏതേസമയം ജിലോ നൽകുന്നത് പരിധിയില്ലാത്ത കോളും ഡാറ്റയുമാണ്. ഏഴ് ദിവസമാണ് ഇതിന്റെ കാലാവധി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top