നാവികസേനാ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച മുതൽ വിമാനങ്ങൾ സർവീസ് നടത്തും

കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച മുതൽ വിമാന സർവീസുകൾ നടത്തും. ചെറുയാത്രാവിമാനങ്ങളാണ് സർവീസ് നടത്തുക. അലയൻസ് എയർ ആണ് ബെംഗളൂരുവിൽനിന്ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നത്. കൊച്ചി-കോയമ്പത്തൂർ റൂട്ടിൽ ഒന്നും കൊച്ചി-ബെംഗളൂരു റൂട്ടിൽ രണ്ട് സർവീസുകളുമാണ് തിങ്കളാഴ്ച സർവീസ് നടത്തുക.
8.10ന് ബെംഗളൂരുവിലേക്കും തിരിച്ച് 10 മണിക്ക് ഇതേ വിമാനം കൊച്ചിയിലേക്കും സർവീസ് നടത്തും. 11.30ന് കൊച്ചിയിലെത്തുന്ന വിമാനം 12.10ന് തിരിച്ചുപോകും. 2.10ന് ബെംളൂരുവിൽനിന്ന് പുറപ്പെട്ട് 4.25ന് കൊച്ചിയിലെത്തി, 5.15ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തും. ആ വിമാനം വൈകിട്ട് 6.30ന് കോയമ്പത്തൂരിൽനിന്ന് തിരിച്ച് 7.30ന് കൊച്ചിയിലെത്തും. 70 സീറ്റുള്ള വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here