Advertisement

ദുരിതാശ്വാസത്തിന് ഹാൾ തരില്ലെന്ന് ബാർ അസോസിയേഷൻ; പൂട്ടു പൊളിക്കാൻ ഉത്തരവിട്ട് കളക്ടർ ടിവി അനുപമ

August 19, 2018
0 minutes Read
tv anupama

തൃശൂർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സാധനങ്ങൾ കളക്ടറേറ്റിൽ സൂക്ഷിക്കാൻ ബാർ അസോസിയേഷൻ ഭാരവാഹികൾ വിസമ്മതിച്ചനെതുടർന്ന് ഹാളിന്റെ പൂട്ട് പൊളിച്ചു. ജില്ലാ കളക്ടർ ടിവി അനുപമയുടെ ഉത്തരവുപ്രകാരമാണ് പൂട്ടു പൊളിച്ചത്. കളക്ടർ പലതവണ ആവശ്യപ്പെട്ടിട്ടും ഹാൾ തുറന്നുകൊടുക്കാൻ ബാർ അസോസിയേഷൻ ഭാരവാഹികൾ തയ്യാറായിരുന്നില്ല. ഇതേതുടർന്ന ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം നോട്ടിസ് നൽകിയശേഷമാണു പൂട്ടു പൊളിച്ചത്. അരിയും മറ്റും സൂക്ഷിച്ചശേഷം കളക്ടർ ഹാൾ വേറെ താഴിട്ടുപൂട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top