Advertisement

പ്രളയക്കെടുതി; ആരോഗ്യവകുപ്പ് കോൾ സെന്റർ തുടങ്ങി

August 20, 2018
Google News 0 minutes Read
KK Shailaja minister

പ്രളയക്കെടുതിയെ തുടർന്ന് ദുരിതത്തിലായ ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യവകുപ്പ് കോൾ സെന്റർ തുടങ്ങി. പ്രളയബാധിത മേഖലകളെ മൂന്നായി തരം തിരിക്കും. ക്യാമ്പുകളിലെ ശുചിത്വം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ അറിയിച്ചു.

പ്രളയബാധിത മേഖലകളെ മൂന്നായി തരംതിരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിത മേഖലകളിൽ ശുദ്ധജലം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നോഡൽ ഓഫീസർമാർക്ക് ജില്ലകളുടെ ചുമത കൊടുത്തു.

ക്ലോറിനേഷൻ പോലെ, ആരോഗ്യപ്രശ്‌നങ്ങൾ വരാതിരിക്കാൻ കൈകൊള്ളേണ്ട നടപടികകളുടെ കാര്യത്തിൽ പൂർണമായും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here