ബാർ അസോസിയേഷന്റെ പൂട്ട് പൊളിക്കൽ; വിശദീകരണവുമായി കളക്ടർ അനുപമയും പിആർഡിയും

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാൻ കളക്ട്രേറ്റില്‍ എത്തിച്ച സാധനങ്ങൾ സൂക്ഷിക്കാൻ കളക്ടർ ആവശ്യപ്പെട്ടിട്ടും ബാർ അസോസിയേഷന്‍ ഹാളില്‍ സൂക്ഷിക്കാൻ വിസമ്മതിച്ചുവെന്ന് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക പത്രക്കുറിപ്പ്.
താക്കോൽ ലഭ്യമാകാതെ വന്നപ്പോഴാണ് ഹാൾ ഏറ്റെടുത്തതെന്നും നോട്ടീസ് നൽകിയ ശേഷം ബാർ അസോസിയേഷൻ ഹാൾ വിട്ടുനൽകാൻ തയാറായെന്നും കളക്ടർ ടി.വി.അനുപമ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ താൻ വിവാദങ്ങൾക്കും തർക്കങ്ങൾക്കും പോകാൻ ആഗ്രഹിക്കുന്നില്ലെന്നും കളക്ടർ വ്യക്തമാക്കി. എന്നാൽ താക്കോൽ ലഭ്യമാകാതിരുന്നതിനാലാണ് ഹാൾ തുറന്നുകൊടുക്കാത്തതെന്നും നോട്ടിസ് ലഭിച്ചിട്ടില്ലെന്നും, ഔദ്യോഗികമായി അറിയിച്ചപ്പോൾ ഹാൾ തുറന്നുകൊടുത്തിട്ടുണ്ടെന്നുമാണ് ബാർ അസോസിയേഷൻ ഇപ്പോഴും പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here