രാജ്യസഭാ തെരഞ്ഞെടുപ്പിൽ നോട്ട അനുവദിക്കരുത് : സുപ്രീം കോടതി

വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ നോട്ട അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ദീപക്ക് മിശ്ര എഎം ഖാൻ വാൾക്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ട അനുവദിച്ചുകൊണ്ടുള്ള പുതിയ നടപടിക്കെതിരെ ഉത്തരവിറക്കിയത്.
ശൈലേഷ് മനുഭായി പാർമെർ എന്ന ഗുജറാത്തിൽ നിന്നുമുള്ള കോൺഗ്രസിന്റെ മുൻ ചീഫ് വിപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയെ സമീപിച്ചത്. പൊതു തിരഞ്ഞെടുപ്പുകളിൽ വ്യക്തികൾക്ക് മാത്രമാണ് നോട്ട അനുവദിച്ചിട്ടുള്ളത് എന്ന് സുപ്രീം കോടതി പറഞ്ഞു. രാജ്യ സഭാ തിരഞ്ഞെടുപ്പിൽ നോട്ട അനുവദിച്ചാൽ അത് വൻ തോതിലുള്ള കുതിര കച്ചവടത്തിനും അഴിമതിക്കുമിടയാക്കുമെന്ന് ശൈലേഷ് മനുഭായി പാർമെർ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here