മൂന്നാം ടെസ്റ്റ്; വിജയം സ്വപ്‌നം കണ്ട് ഇന്ത്യ

നോട്ടിന്‍ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. 521 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. 84 റണ്‍സ് നേടുന്നതിനിടയില്‍ നാല് വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടമായി. 19 റണ്‍സുമായി ജോസ് ബട്‌ലറും മൂന്ന് റണ്‍സുമായി ബെന്‍ സ്റ്റോക്‌സുമാണ് ഇപ്പോള്‍ ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കേ 437 റണ്‍സ് നേടിയാല്‍ മാത്രമേ ഇംഗ്ലണ്ടിന് വിജയിക്കാന്‍ സാധിക്കൂ. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റ് സ്വന്തമാക്കി. മൊഹമ്മദ് ഷമി, ബുംമ്ര എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
168 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആദ്യ ഇന്നിംഗ്‌സില്‍ 97 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 103 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here