മുല്ലപ്പെരിയാറിന്റെ അവസാന ഷട്ടറും അടച്ചു

water level rises in mullaperiyar need immediate action says kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയില്‍ അവസാന ഷട്ടറും അടച്ച് വെള്ളം ഒഴുക്കി കളയുന്നത് നിര്‍ത്തിവച്ചു. ഇന്ന് രാവിലെ വരെ ഒരു ഷട്ടര്‍ തുറന്നിരുന്നു. ഡാമിന്റെ ജലനിരപ്പ് ഇപ്പോള്‍ 139.97 അടിയായി കുറഞ്ഞിട്ടുണ്ട്. മഴ കുറഞ്ഞതും ജലനിരപ്പ് താഴ്ന്നതുമാണ് സ്പില്‍വേ അടക്കാന്‍ കാരണമായത്.

ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് 2400.70 അടിയായി. അതേസമയം പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍ഡില്‍ 200 ഘനമീറ്ററായി കുറച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More