കുൽദീപ് നയ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മതനിരപേക്ഷതയ്ക്കും വേണ്ടി നിർഭയം നിലകൊണ്ട മാധ്യമപ്രവർത്തകനായിരുന്നു കുൽദീപ് നയ്യാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രാജ്യത്തെയും ലോകത്തെയും പിടിച്ചു കുലുക്കിയ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ച നയ്യാർ, തൻറെ അനുഭവങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കാൻ ശ്രദ്ധിച്ചിരുന്നു. അതിർത്തികൾക്കപ്പുറത്ത് ജനങ്ങളുടെ ഐക്യത്തിനു വേണ്ടി ഉറച്ച താല്പര്യം പ്രകടിപ്പിച്ച നയതന്ത്രജ്ഞൻ കൂടിയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കെതിരെ ശക്തമായ നിലപാടെടുത്ത പ്രഗത്ഭ പത്രപ്രവർത്തകരിൽ ഒരാളായിരുന്നു നയ്യാർ. മാധ്യമ സ്വാതന്ത്യത്തിനുവേണ്ടി അദ്ദേഹം നിരന്തരം പോരാടി. ‘വരികൾക്കിടയിൽ’ എന്ന അദ്ദേഹത്തിൻറെ കോളം ശ്രദ്ധയാകർഷിച്ചത് രാഷ്ട്രീയസാമ്പത്തികസാമൂഹിക പ്രശ്‌നങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന ഉൾക്കാഴ്ചകൊണ്ടും ദീർഘവീക്ഷണം കൊണ്ടുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!