Advertisement

കേരളത്തിലേത് ശതാബ്ദത്തിലെ ഏറ്റവും വലിയ പ്രളയം; നാസ

August 23, 2018
Google News 1 minute Read
nasa

ശതാബ്ദത്തിലെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലുണ്ടായതെന്ന് നാസ. ഇന്ത്യയില്‍ പെയ്ത മഴയുടെ കണക്കുകള്‍ താരതമ്യം ചെയ്താണ് നാസ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉപഗ്രഹ ദൃശ്യങ്ങളും നാസ പുറത്ത് വിട്ടിട്ടുണ്ട്. ജൂലൈ 19മുതല്‍ ഓഗസ്റ്റ് 18വരെയുള്ള കണക്കാണ് നാസ അപഗ്രഥിച്ചത്. നാസയുടെ തന്നെ ഗ്ലോബല്‍ പ്രസിപ്പിറ്റേഷന്‍ മെൽര്‍മെന്റ് മിഷന്‍ കോര്‍ സാറ്റലൈറ്റ് ആയ ജിപിഎം വഴിയാണ് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ നാസ ശേഖരിച്ചത്. ജൂലൈ 20പെയ്ത് തുടങ്ങിയ മഴ ഒാഗസ്റ്റ് 6-16തീയ്യതികളില്‍ അതി തീവ്രമായെന്നും, ജൂണ്‍ മുതല്‍ തന്നെ സാധാരണയില്‍ നിന്നും വ്യത്യസ്തമായി 42ശതമാനം മഴ കൂടുതല്‍ ലഭിച്ചെന്നും നാസയുടം എര്‍ത്ത് ഒബ്സര്‍വേറ്ററി പറയുന്നു. ആദ്യ 20ദിവസങ്ങളില്‍ 164ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നും ഇതിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here