മകളെയും മാതാപിതാക്കളെയും എലിവിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി സൗമ്യ തൂങ്ങി മരിച്ചു

മക്കളെയും മാതാപിതാക്കളെയും എലിവിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി സൗമ്യ തൂങ്ങി മരിച്ചു. കണ്ണൂർ സബ് ജയിലിലാണ് സൗമ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണൻ, കമല എന്നിവരും സൗമ്യയുടെ രണ്ടാമത്തെ മകൾ ഐശ്വര്യയും ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. ഇവരെ താൻ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ സൗമ്യ സമ്മതിച്ചിരുന്നു. സൗമ്യയുടെ മൂത്തമകൾ ആറുവർഷം മുന്നെയും മരണപ്പെട്ടിരുന്നു. മൂത്തമകളുടേത് സ്വാഭാവിക മരണമാണെന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞത്. കേസിലെ ഏക പ്രതിയാണ് സൗമ്യ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top