ആഘോഷങ്ങൾ മാറ്റി നിർത്തി ഇന്ന് തിരുവോണം

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരോടൊപ്പം നിന്ന് ഇക്കൊല്ലം മലയാളികൾക്ക് ആഘോഷങ്ങളില്ലാത്ത തിരുവോണം. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷ പരിപാടികൾ പിൻവലിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ ഇന്നലെ മുതൽ ഓണാഘോഷവും ഓണ സദ്യയും ഉണ്ടായിരുന്നു. പ്രളയനാളുകളിൽ ജാതിമത വർഗ്ഗ വേഷമന്യേ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച കേരളക്കര മാലോകരെല്ലാരും ഒന്ന് പോലെയെന്ന് തെളിയിച്ചതും തിരിച്ചറിഞ്ഞതുമാണ്.
ഓണത്തിന് ഏറ്റവും കൂടുതൽ ആഘോഷം നടക്കുന്ന തൃക്കാക്കര ക്ഷേത്രത്തിലെ ഓണഘോഷവും മാറ്റി വച്ചിട്ടുണ്ട്. ഓണസദ്യയും ഒഴിവാക്കി. കഴിഞ്ഞ 25വർഷമായി തിരുവോണ നാളിലുള്ള സദ്യ മുടങ്ങാതെ നടത്തുന്നതാണ്. പതിനായിരക്കണക്കിന് പേരാണ് ഈ സദ്യ ഉണ്ണാൻ എല്ലാവർഷവും എത്തുന്നത്. ഇത്തവണ സദ്യയ്ത്ത് പകരം പ്രസാദമൂട്ട് നടത്താനാണ് ക്ഷേത്രം അധികൃതരുടെ തീരുമാനം. ആഘോഷത്തിനുള്ള 30ലക്ഷം രൂപ ദുരീതാശ്വാസ നിധിയിലേക്ക് നൽകുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ക്ലബുകളും ഓണാഘോഷം സംഘടിപ്പിക്കുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here