നാവികസേനയ്ക്ക് 46,000 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതി

nirmala

നാവികസേനയ്ക്ക് 46,000 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. 21,000 കോടിരൂപ മുതൽമുടക്കിൽ 111 ഹെലിക്കോപ്ടറുകൾ ഉൾപ്പെടെ യുദ്ധമുഖത്തെ ഉപയോഗത്തിനുള്ള 24 നേവൽ മൾട്ടി റോൾ ഹെലികോപ്റ്ററുകളുമടക്കം വാങ്ങാനാണ് പ്രതിരോധ വകുപ്പ് അനുമതി നൽകിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top