Advertisement

ഇടുക്കിയിലെ പ്രളയ മേഖലകളില്‍ ജനവാസം നിയന്ത്രിക്കാന്‍ നിര്‍ദേശം

August 27, 2018
0 minutes Read

ഇടുക്കിയില്‍ പ്രളയ ദുരന്തം വിതച്ച പ്രദേശങ്ങളില്‍ ജനവാസം നിയന്ത്രിക്കാന്‍ നിര്‍ദേശം. ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജനവാസം നിയന്ത്രിക്കാന്‍ റവന്യൂ മന്ത്രി വിളിച്ച അവലോകന യോഗത്തിലാണ് നിര്‍ദേശം. ഭൂമി നല്‍കാന്‍ വ്യക്തികളോ സംഘടനകളോ തയ്യാറായാല്‍ അവിടെ പുനരധിവസിപ്പിക്കും. ഇങ്ങനെ ഭൂമി ലഭ്യമായില്ലെങ്കിൽ സർക്കാർ തന്നെ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കും.

വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കാനും റോഡ്, വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും കര്‍മ്മപദ്ധതി തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി എം.എം. മണി ഇടുക്കിയിലെ മഴക്കെടുതി അവലോകനത്തിനു ശേഷം ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനും വിവിധ മേഖലകളിലുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് തയ്യാറാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇടുക്കിയിലെ 141 റോഡുകളില്‍ 1496 സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും കേടുപാടുകളും ഉണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top