Advertisement

“അവര്‍ നല്‍കിയ 40,000 രൂപ ഏറ്റുവാങ്ങിയപ്പോള്‍ എന്റെ കണ്ണുനിറഞ്ഞുപോയി”

August 27, 2018
0 minutes Read

പ്രളയദുരന്തത്തെ അതിജീവിക്കുകയാണ് കേരളം. ഉള്ളവനും ഇല്ലാത്തവനും ഒരേ മനസ്സോടെ മലയാള നാടിന് വേണ്ടി എല്ലാം സമര്‍പ്പിക്കുന്നു. ഇങ്ങനെ ലഭിച്ച 40,000 രൂപ തന്റെ കണ്ണു നിറച്ചതായി കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൃദ്ധസദനത്തിലെ അന്തേവാസികളാണ് 40,000 രൂപ നല്‍കിയത്. തൃശൂർ രാമവർമപുരം വൃദ്ധസദനത്തിലെ അമ്മമാരും അച്ഛമാരും ചേർന്ന് പായയും ചവിട്ടിയും അച്ചാറുമൊക്കെ ഉണ്ടാക്കി വിറ്റുകിട്ടിയ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top