Advertisement

പ്രളയക്കെടുതി; അമേരിക്കയിലെ ആന്ധ്രാപ്രദേശ് ഡോക്ടർമാരുടെ സംഘടന 10 ലക്ഷം രൂപ സംഭാവന നൽകി

August 28, 2018
1 minute Read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നോർത്ത് അമേരിക്കയിലെ ആന്ധ്രാപ്രദേശ് ഡോക്ടർമാരുടെ സംഘടനയായ ഡാന (DAANA) യുടെ ഹൈദരാബാദിലെ പോഷക സംഘടന ഡാ (DAA) 10 ലക്ഷം രൂപ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് കൈമാറി. ഡോ. എം.എ. അസീസ് ആസാദ്, ഡോ. മുജാഹിദ് അലി സെയ്ദ് എന്നിവരാണ് സംഭാവന പത്രം മന്ത്രിയെ ഏൽപ്പിച്ചത്.

ആദ്യ ഗഡുവായാണ് 10 ലക്ഷം രൂപ നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കൂടുതൽ തുകയും ഡോക്ടർമാരുടെ സേവനവും എത്തിക്കുമെന്നും അവർ ഉറപ്പ് നൽകി. അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എ.കെ.എം.ജി.യുമായി സഹകരിച്ചാണ് ഈ സംഭാവനകൾ നൽകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top