നാശനഷ്ടം ഇനിയും കൂടും; ദുരിതബാധിതരെ സാങ്കേതിക തടസം പറഞ്ഞ് ഒഴിവാക്കരുത്: മുഖ്യമന്ത്രി

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ നാശനഷ്ടത്തിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമികമായി കണക്കാക്കിയതിനെക്കോള്‍ ഭീമമായ നഷ്ടമുണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരിതബാധിതരെ ഇന്‍ഷുറന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ സാങ്കേതിക തടസം പറഞ്ഞ് ഒഴിവാക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
മാലിന്യ സംസ്കരണത്തില്‍ ശ്രദ്ധവേണം. മാലിന്യം ജലസ്രോതസ്സുകളില്‍ തളളിയാല്‍ നടപടിയെടുക്കും. പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രത്യേകം ശ്രദ്ധ നല്‍കണം.പ്രതിരോധ മരുന്നുകള്‍ കഴിക്കാന്‍ എല്ലാവരും തയ്യാറാകണം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകുന്ന വ്യക്തികളെയും സ്ഥാപനങ്ങളും സംഘടനകളും കണ്ടെത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു
ദുരിതബാധിതരായവര്‍ക്ക് നല്‍കാനുള്ള 10,000 രൂപ ധനസഹായം അടുത്ത ബാങ്ക് പ്രവൃത്തി ദിവസത്തില്‍ തന്നെ വിതരണം ചെയ്യും. ഇന്‍ഷുറന്‍സ് തുക ഉടന്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയ യുവാക്കളെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അഭിനന്ദിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് യുവാക്കളുടെ കൂട്ടായ്മ ഇനിയും രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here